ALANGAD NEWS

ALANGAD VARTHAKAL

ANNOUNCEMENTS

30 – Jun – 2022 – ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30 ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ ഏഴ് വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസുകൾ ”0202-01-102-93-VHSE Fees” എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച് അസൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കണം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

25 – Jun – 2022 – സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു – ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള ആലങ്ങാട് അഗ്രോ സർവീസ് സെന്ററിലേക്ക് സർവീസ് പ്രൊ വൈഡർമാരെ നിയമിക്കുന്നു. 30-ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 7034683511.

25 – ജൂൺ – 2022 – കരുമാലൂർ പ്രത്യാശ കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് 2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എപ്ലസ് ലഭിച്ച കരുമാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾക്കു പുരസ്കാരം നൽകുന്നു. മുപ്പതിനകം അപേക്ഷ സമർപ്പിക്കണം . 9744908282.