ALANGAD NEWS

ALANGAD VARTHAKAL

EVENTS TODAY

  • 06 – Jul – 2022 – ബഷീർ അനുസ്മരണം • മനയ്ക്കപ്പെടി ടി. കെ.ലാലു മെമ്മോറിയൽ വായന ശാലയുടെയും കരുമാലൂർ ഗവ എൽപി സ്കൂളിന്റെയും നേതൃത്വ ത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബിജു കുമാർ അധ്യക്ഷനായി. ഹെഡ്മിസസ് എം.സീമ, ലൈബറി സെക്രട്ടറി പി.എസ്.അരവിന്ദാക്ഷൻ, എഴുപുന്ന ഗോപിനാഥ്, ശ്യാമിലി രാജേന്ദ്രൻ, എ.കെ. ബോസ് എന്നിവർ പ്രസംഗിച്ചു.
  • 01 – Jul – 2022 – കൊടുവഴങ്ങ ശ്രീ നാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെയും നാട്ടുവെളിച്ചം വയോജനവേദിയുടെയും നേതൃത്വത്തിൽ സി.വി.നടേശൻ അനുസ്മരണവും. ചണ്ഡാലഭിക്ഷകി ഖണ്ഡകാവ്യത്തിന്റെ 100ാം വാർഷികവും ആഘോഷിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വയോജനവേദി പ്രസിഡന്റ് വി.വി.സുദൻ അധ്യക്ഷനായി. . ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി , സെക്രട്ടറി ടി.വി. ഷൈവിൻ , കെ.എൻ.ഉണ്ണി, ബി.സുഗതൻ; നിമ്മി സുധിഷ്, എ.സി.കുമാരൻ, വയോജനവേദി സെക്രട്ടറി എംക.ശശി, കെ.ബി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു
  • 01 – Jul – 2022 – മാഞ്ഞാലി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആലങ്ങാട് പൊലീസ് സ്റ്റേഷനിലേക്കു പീന്റർ വാങ്ങി നൽകി. ബാങ്ക് പ്രസിഡന്റ് എ.എം.അലി വിതരണോദ്ഘാടനം നിർവഹിച്ചു. എസ്ഐ കെ.എ.മുഹമ്മദ് ബഷീർ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി; ‘ടി.ബി.ദേവദാസ്, പഞ്ചായത്ത് അംഗം ടി.എ.മുജീബ്, കെ.എ.അബ്ദുൽ ഗഫൂർ, സി.എച്ച് .സഗീർ എന്നിവർ പ്രസംഗിച്ചു.
  • 02 – Jul – 2022 – കരിങ്ങാംതുരുത്ത് ജ്ഞാനോദയ ഗ്രാമീണ യുവജന വായനശാല ഉദ്ഘാടനം 2022 ജൂലൈ 03 ഞായർ രാവിലെ 10ന് കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് കരിങ്ങാംതുരുത്ത് ബ്രാഞ്ച് ഹാളിൽ വച്ച നടത്തപ്പെടുന്നു . വായനശാല ഉദ്ഘാടനം ഡോ. കെ.വി കുഞ്ഞികൃഷ്ണൻ (പ്രസിഡന്റ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) . മുഖ്യാതിഥി : ശ്രീമതി രമ്യ തോമസ് (പ്രസിഡന്റ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) ഇതോടോപ്പൻ തന്നെ SSLC, PLUS TWO വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം , ശ്രീ.പി. എം. മനാഫ് (പ്രസിഡന്റ് ആലങ്ങാട് ഗ്രാമപഞ്ചായത്ത്)
  • 27 – Jun – 2022 – പെൻഷൻ കുടിശിക അനുവദിക്കുക, മെഡിസൈപ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പെൻഷനേഴ്സ് സംഘ് പറവൂർ താലൂക്ക് കമ്മിറ്റി യോഗം നടത്തി. മോഹനകൃഷ്ണൻ അധ്യക്ഷനായി. നാരായണൻ നമ്പൂതിരി, എസ്. ബാബു കുമാർ, എൻ.എ.സുധീർ, ടി.എസ്.ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.
  • 26 – Jun – 2022 – കരുമാലൂർ എൻ എസ് എസ് വനിത സമാജം പൊതു യോഗം സംഘടിപ്പിച്ചു. ഉഷ പ്രസന്നൻ, സിന്ധു, ബിന്ദു പ്രവീൺ, ജഗദീശ്വരി, രേഖ വി.നായർ, പ്രീത രാജ്കുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : മായ സുനിൽ – (പ്രസി.) ജയ സന്തോഷ് (സെക്ര.), മൃദുല ജയൻ (ട്രഷ.).
  • 25 – ജൂൺ – 2022 – ബോധവൽക്കരണ പരിപാടി നടത്തി – എറണാകുളം ജില്ലയെ ഡിമെൻഷ്യ സൗഹൃദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കായി ബോധവൽക്കരണ പരിപാടി നടത്തി. ജില്ലാ ഭരണകൂടവും കൊച്ചി യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ന്യൂറോ സയൻസും ചേർന്ന് കേരള സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തു ന്ന “ബോധി’ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ വരാപ്പുഴ, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പ്രൊജക്ട് മാനേജർ പ്രസാദ് എം.ഗോപൻ എന്നി വർ പ്രസംഗിച്ചു. സൈക്കോളജിസ്റ് സജ്ന, ശാലിക ഗോപകുമാർ എന്നിവർ ക്ലാസെടുത്തു.
  • 24 – ജൂൺ – 2022 – തയ്യൽ ക്ഷേമനിധി അംഗത്വ വിതരണം – ടെയ്ലറിങ് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ നീറിക്കോട് യൂണിറ്റിൽ നടന്ന തയ്യൽ തൊഴിലാളി ക്ഷേമ നിധിയിലേക്കുള്ള അംഗത്വ വിതരണം ഫാ.ജോർജ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജോൺസൺ പാലക്കപ്പറമ്പിൽ അധ്യക്ഷനായി. അക്ഷയ് കുമാർ, സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, സജി ഫ്രാൻസിസ്, പീറ്റർ മണ്ഡലത്ത്, ജോബി മാതിരപ്പിള്ളി, വർഗീസ് കൊച്ചിക്കാട്ട്, ലിൻഡ രാജൻ, ബിന്ദു ജോൺ സൺ എന്നിവർ പ്രസംഗിച്ചു.
  • 22 – Jun – 2022 – അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക, സൈന്യത്തിലെ കരാർ നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഐവൈഎഫ് മേഖല കമ്മിറ്റി സമരം നടത്തി. മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു.