ALANGAD NEWS

ALANGAD VARTHAKAL

ശക്തമായ കാറ്റിൽ വാഴതോട്ടങ്ങൾ നശിച്ചു

1 min read
Banana farming in face serious climate issues

ശക്തമായ കാറ്റിൽ കരുമാലൂർ വെളിയത്തുനാട് മേഖലയിലെ വാഴ വാഴ കൃഷിയാണ് പൂർണ്ണമായും നശിച്ചത് . ഒരാഴ്ചയായി ആകെ വ്യാപകമായി നാശം വിതച്ച കാറ്റാണ് വാഴ തോട്ടം തീർത്തും ഇല്ലാതാക്കിയത്. കുലക്കാറായ നേന്ത്ര വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്.. വെളിയത്തുനാട് ഹിദായ നഗർ, പാറേലിപ്പളം മേഖലയിലെ ആയിരത്തോളം ഏത്തവാഴകൾ ശക്തമായ കാറ്റിൽ ഒടിഞ്ഞതായി കർഷകർ പറഞ്ഞു. കുലച്ച വാഴകളാണ് ഒടിഞ്ഞു വീണതിൽ ഏറെയും. ഈ പ്രദേശത്തു ഒട്ടേറെ കർഷകരാണ് വാഴകൃഷി ചെയ്തിട്ടുള്ളത്. സംഭവത്തെ തുടർന്നു കൃഷിഭവനിൽ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ കണക്കെടുത്തു റിപ്പോർട്ട് സമർപ്പിക്കേണ്ട കൃഷി ഓഫിസർ മൂന്നു മാസത്തോളമായി അവധിയിലാണ്. മഴ തുടരുന്നതിനാൽ പൂർണമായും നാശനഷ്ടം കണക്കാക്കാൻ സാധിച്ചിട്ടില്ല . മാസങ്ങൾക്കു മുൻപു സംഭവിച്ച കൃഷിനാശത്തിന്റെ സഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നു പരാതിയുണ്ട്. എത്രയും വേഗം അടിയന്തിര ധനസഹായം നൽകണമെന്നു സ്വതന്ത്ര കർഷ കസംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.