ALANGAD NEWS

ALANGAD VARTHAKAL

ഒന്നിനും ഇല്ല ഒരു ഉറപ്പ്

1 min read
duke bike

ബൈ​ക്ക് വാ​ങ്ങി നൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ര​ക്ഷാ​കർ​ത്താ​ക്കൾ അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ടർ​ന്ന് 18 കാ​രൻ തൂ​ങ്ങി മ​രി​ച്ചു. ഏ​രൂർ അ​യി​ല​റ ജ​യ​മോ​ഹ​ന വി​ലാ​സ​ത്തിൽ ജ​യ​ച​ന്ദ്രൻ പി​ള്ള​യു​ടേ​യും ഇ​ന്ദു​വി​ന്റേ​യും മ​കൻ ജ​യ​കൃ​ഷ്​ണ (18)നാ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് 5 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.അ​ഞ്ച​ലി​ലെ പാ​ര​ലൽ കോ​ളേ​ജിൽ പ്ല​സ് ടു പഠനം ക​ഴി​ഞ്ഞ​താ​ണ് ജ​യ​കൃ​ഷ്​ണൻ .ഏ​താ​നും ദി​വ​സ​മാ​യി ജ​യ​കൃ​ഷ്​ണൻ ബൈ​ക്ക് വാ​ങ്ങി​ത്ത​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​വ​ത്രേ. വി​ദേ​ശ​ത്തു​ള്ള പി​താ​വ് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മാ​താ​വ് പ​റ​ഞ്ഞി​രു​ന്ന​താ​ണ്. ഇ​തേ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സ​വും വീ​ട്ടിൽ ജ​യ​കൃ​ഷ്​ണൻ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്രേ. തു​ടർ​ന്ന് ‘ഇ​പ്പ​ക്കാ​ണി​ച്ചു ത​രാം’ എ​ന്നു പ​റ​ഞ്ഞു കി​ട​പ്പു​മു​റി​യിൽ ക​യ​റി വാ​തി​ല​ട​ച്ച് ഫാ​നി​ന്റെ ഹൂ​ക്കിൽ തു​ണി കെ​ട്ടി തൂ​ങ്ങു​ക​യാ​യി​രു​ന്നു​വ​ത്രേ. സം​ശ​യം തോ​ന്നി​യ മാ​താ​വ് ക​ത​ക് ത​ള്ളി​ത്തു​റ​ന്ന് നോ​ക്കി​യ​പ്പോൾ തൂ​ങ്ങി​യാ​ടു​ന്ന മ​ക​നെ​യാ​ണ് കാ​ണു​ന്ന​ത് നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​കൾ കെ​ട്ട​റു​ത്തി​ട്ട ശേ​ഷം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​രൂർ പൊ​ലീ​സ് മേൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു . പു​ന​ലൂർ താ​ലൂ​ക്കാ​ശു​പ​ത്രി​യിൽ പോ​സ്റ്റ്‌​മോർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്തു. വി​ദേ​ശ​ത്തു​ള്ള പി​താ​വ് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം സം​സ്​ക​രി​ക്കും. ഏ​ക സ​ഹോ​ദ​രി: ജ​യ​ല​ക്ഷ്​മി.

Leave a Reply

Your email address will not be published.