ALANGAD NEWS

ALANGAD VARTHAKAL

കേരള സര്‍ക്കാരിന്റെ നോളജ് എക്കണോമി മിഷന്‍

1 min read
kerala knowledge economy mission registration

കേരള നോളജ് എക്കണോമി മിഷൻ സംഘടിപ്പിക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണ പരിപാടിക്കും വിവരശേഖരണത്തിനും
ഉള്ള സർവ്വേ ആലങ്ങാട് പഞ്ചായത്തിൽ നടക്കുന്നു . പദ്ധതിയിൽ അംഗമാക്കാനും , സംശയ നിവാരണത്തിനും സർക്കാരിന്റെ പ്രതിനിധികൾ നിങ്ങളുടെ വീട്ടിൽ എത്തും . പ്രായപരിധി 18 -59 .

ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ള്യുഎംഎസ്) എന്ന പേരില്‍ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി 2026നകം 20 ലക്ഷംപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകരുടെ ഇഷ്ടതൊഴിലില്‍ അവര്‍ക്കുള്ള നൈപുണ്യം വര്‍ധിപ്പിച്ച് ആഗോള തൊഴിലിടങ്ങളില്‍ മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുകയും അതിനുള്ള അവസരമൊരുക്കുകയുമാണ് മിഷന്‍ ചെയ്യുന്നത്. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനാണ് (കെ-ഡിസ്ക്) ഇതിന്റെ നടത്തിപ്പ് ചുമതല.

ആഗോളമാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക, കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് സർക്കാരിന്റെ അഭിമാന പദ്ധതിയായ നോളേജ് എക്കണോമി മിഷന്റെ ഉദ്ദേശ്യം. ദേശീയ- അന്തർദ്ദേശീയ തലത്തിൽ ധാരാളം നവലോകതൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് ഇവ പരമാവധി ഉപയോഗപ്പെടുത്താനാകുംവിധം നൈപുണ്യ പരിശീലനം നൽകി അവരെ തൊഴില്‍സജ്ജരാക്കുകയും ആഗോള തൊഴില്‍ വിപണിയില്‍ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയുമാണ് ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള വൈജ്ഞാനിക തൊഴിലുകളും അനുയോജ്യരായ തൊഴിലാളികളും നൈപുണ്യ പരിശീലന ഏജൻസികളും കൂടിച്ചേരുന്ന ഇടമാണ് ഡിഡബ്ള്യുഎംഎസ്. ഇതില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴില്‍മേഖലയുടെ ആവശ്യകതയ്ക്കനുസരിച്ച് നൈപുണ്യം വര്‍ധിപ്പിച്ച് തൊഴില്‍ശേഷി മെച്ചപ്പെടുത്താനും ജോലിസാധ്യത വര്‍ധിപ്പിക്കാനുമുള്ള പരിശീലനവും നല്‍കും. തൊഴിലുടമകൾ തങ്ങള്‍ക്കു പറ്റിയ തൊഴിലന്വേഷകരെ ഇവിടെനിന്ന് കണ്ടെത്തും. അവരവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് ഇഷ്ടമുള്ളിടത്തുനിന്ന് സൗകര്യപ്രദമായ സമയത്ത് തൊഴില്‍ സ്വീകരിച്ച് അതിനുള്ള പ്രതിഫലം പറ്റുന്ന ഗിഗ്, ഫ്രീലാന്‍സിങ്, വിജ്ഞാന തൊഴിലുകളിലേക്ക് അഭ്യസ്ഥവിദ്യരെ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.
ഐടി, ഐടിസേവന മേഖലകള്‍ക്കുമപ്പുറം ലോജിസ്റ്റിക്സ്, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി പ്രധാന മേഖലകളിലെയെല്ലാം ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടും. അതിലേറെയും വൈദഗ്ധ്യം ആവശ്യമുള്ള വിജ്ഞാന തൊഴിലുകളായിരിക്കും.


എന്റെ തൊഴില്‍ എന്റെ അഭിമാനം’ പ്രചാരണപരിപാടി


ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനുമായി കേരള നോളജ് എക്കണോമി മിഷന്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനമാണ് ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഈ ക്യാംപെയിന് മെയ് എട്ടിന് തുടക്കമായി. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നേടാൻ സന്നദ്ധരാകുന്നവരുടെ വിവരം വീടുകൾതോറും കയറിയിറങ്ങിയുള്ള സർവേയിലൂടെ ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തദ്ദേശ സ്ഥാപനപ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ‘ജാലകം’ എന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്.

അവരവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് ഇഷ്ടമുള്ളിടത്തുനിന്ന് സൗകര്യപ്രദമായ സമയത്ത് തൊഴില്സ്വീകരിച്ച് അതിനുള്ള പ്രതിഫലം പറ്റുന്ന ഗിഗ്, ഫ്രീലാന്സിംഗ്, വിജ്ഞാന തൊഴിലുകളിലേക്ക്  അഭ്യസ്ഥവിദ്യരെ എത്തിക്കാന്ഇതിലൂടെ സാധിക്കും. ഐടി, ഐടിസേവന മേഖലകള്ക്കുമപ്പുറം ധനകാര്യ സേവനങ്ങളോ നിയമം, ചെറുകിട വ്യാപാരം, ഉല്പാദനം, കൃഷി, ലോജിസ്റ്റിക്സ്, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി പ്രധാന മേഖലകളിലെയെല്ലാം ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്ഈ സംവിധാനത്തില്ഉള്പ്പെടും. അതിലേറെയും വൈദഗ്ദ്ധ്യം ആവശ്യമുള്ള വിജ്ഞാന തൊഴിലുകളാണ്. തൊഴില്രഹിതരുടെ എണ്ണത്തിന് ആനുപാതികമായി സര്ക്കാര്- പൊതുമേഖല- സഹകരണ മേഖലകളിലൊന്നും തസ്തികളിലില്ല. 2019ലെ ഇക്കണോമിക് റിവ്യൂവിന്റെ കണക്കുകള്പ്രകാരം തൊഴില്രഹിതരായ 45 ലക്ഷംപേരാണ് കേരളത്തിലുള്ളത്. കേരളത്തിലെ തൊഴിലന്വേഷകരില്22 ലക്ഷംപേരും പ്ലസ്ടുവിന് മുകളില്വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. വരുന്ന നാലു വര്ഷംകൊണ്ട് സര്ക്കാര്, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്പരമാവധി സൃഷ്ടിക്കാനാകുക രണ്ടുലക്ഷം മാത്രം തൊഴിലവസരങ്ങളാണ്. തൊഴിലന്വേഷകരില്നല്ലൊരു പങ്കും മറ്റ് മെച്ചപ്പെട്ട ജോലികളിലേക്ക് തിരിയേണ്ടിവരുമെന്നര്ഥം.

                       2020 മാര്ച്ച്  31-ലെ കണക്ക് പ്രകാരം 34.24 ലക്ഷം പേര്എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്പേര് രജിസ്റ്റര്ചെയ്തു കാത്തിരിക്കുന്നുണ്ട്. യോഗ്യതകള്ക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തവരും (അണ്ടര്എംപ്ലോയ്മെന്റ്), ജോലി നഷ്ടപ്പെട്ടവരും കോവിഡ് മഹാമാരിയുടെ ഭാഗമായി മടങ്ങിവന്ന പ്രവാസികളും വിവിധ പ്രൊഫഷണല്കോഴ്സ് പാസായി ജോലിക്ക് പോകാതെ ഇരിക്കുന്ന വീട്ടമ്മമാരുമൊക്കെയാണ് ഇന്ന് കേരളത്തിലെ തൊഴില്സേനയുടെ ഭാഗമായുള്ളത്. ഏതാണ്ട് 15 ലക്ഷം ആളുകള്നേരത്തെതന്നെ വിവിധ വൈദഗ്ധ്യ തൊഴിലുകളില്ഏര്പ്പെട്ടവരും ഔപചാരികമായി നൈപുണ്യ പരിശീലനം നേടിയവരുമാണ്. ഇവരുടെയെല്ലാം അഭിരുചിക്കും നൈപുണ്യത്തിനും അനുഭവസമ്പത്തിനും അനുയോജ്യമായതും ഇന്നത്തെ ലോകതൊഴില്മേഖലയില്വന്ന മാറ്റങ്ങള്ക്കും കോവിഡാനന്തര സമ്പദ് വ്യവസ്ഥയുടെ പുതിയ സാഹചര്യങ്ങള്ക്കും അനുസൃതമായ സംരംഭങ്ങളിലും മേഖലകളിലും എത്തിപ്പെടാനുള്ള സാധ്യത ഒരുക്കുകയാണ് നോളജ് എക്കണോമി മിഷന്ചെയ്യുക.

വീടിനു പുറത്തുപോകാതെതന്നെ വിജ്ഞാനാധിഷ്ഠിത ജോലികളുടെ നല്ലൊരു പങ്കും ചെയ്തുതീര്ക്കാനാകുമെന്ന തിരിച്ചറിവ് കോവിഡ്കാലത്തുണ്ടായി. ആവശ്യത്തിന് മത്സരശേഷിയുള്ള കേരളത്തിലെ പ്രതിഭകള്ക്ക് ഡിജിറ്റല് ഇടങ്ങള് ഉപയോഗിച്ച് ഇവിടിരുന്നു ചെയ്തുകൊടുക്കാവുന്ന പുതിയ ജോലിസാധ്യതകള് ലോകത്തെവിടെനിന്നും കണ്ടെത്താനും തുടങ്ങാനുമാകും . കോളജുകളില് നിന്ന് ജയിച്ചിറങ്ങുന്നവര്ക്ക് തൊഴില്ക്ഷമതയുടെയും നൈപുണ്യത്തിന്റെയും പ്രശ്നങ്ങളുണ്ട്. അതേസമയം, ഇന്ത്യയൊട്ടാകെ എടുത്താല് ഐ.ടി മേഖലയില് തൊഴിലെടുക്കുന്നവരില് മൂന്നിലൊന്നും കേരളീയരാണുതാനും. സുപ്രധാന ഗവേഷണ സ്ഥാപനങ്ങളിലും രാജ്യാന്തരതലത്തിലുമൊക്കെ മികച്ച സ്ഥാനങ്ങളില് മലയാളികളുണ്ട്. തൊഴില് നൈപുണ്യം അവര് നേടിയെടുക്കുന്നത് പ്രധാനമായും തൊഴിലിടങ്ങളില് നിന്നാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില് ശക്തമായ അടിത്തറ ഒരുക്കുമ്പോഴും അതിനെ ഉടനടിയുള്ള തൊഴില്സാധ്യതകള്ക്കനുയോജ്യമായി പരുവപ്പെടുത്താന് നമ്മുടെ കലാലയങ്ങള്ക്ക് സാധിക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൃത്യമായ ഇടപെടലുകളുണ്ടെങ്കില് കേരളത്തിലെ കലാലയങ്ങളില് നിന്ന് പഠിച്ചിറങ്ങുന്നവര്ക്ക് വളരെവേഗം കളിക്കളത്തിലേക്ക് പ്രവേശിക്കാനാകും. അതിനുള്ള അവസരമൊരുക്കുകകൂടിയാണ് നോളജ് എക്കണോമി മിഷന് ചെയ്യുന്നത്.

Leave a Reply

Your email address will not be published.