ALANGAD NEWS

ALANGAD VARTHAKAL

എൻ്റെ തൊഴിൽ നാടിൻ്റെ അഭിമാനം

1 min read
 Kerala launches campaign to create 1 lakh MSMEs

“എൻ്റെ തൊഴിൽ നാടിൻ്റെ അഭിമാനം” സംരഭകർക്കുള്ള ഹെൽപ് ഡെസ്ക് – ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ കേരള സർക്കാരിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീ പി എം മനാഫ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംരംഭകരായ ജയ്സൺ ജോർജ് ,യൂസഫ് എ എസ്, ജിൻസി കരിം എന്നിവർക്ക് MSME രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി. വൈസ് പ്രസിഡൻറ് ലത പുരുഷന്‍,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ആർ ജയകൃഷ്ണൻ,സെക്രട്ടറി ജോർജ്, അസി. സെക്രട്ടറി ലത പി വ്യവസായ വകുപ്പ് പഞ്ചായത്ത് തല പ്രതിനിധി സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.